ന്യൂഡല്‍ഹി: സംസ്ഥാനത്തെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
തൊടുപുഴ, പറവൂര്‍ തുടങ്ങി നിപ സംശയിച്ച മേഖലകളില്‍ നിന്നാണ് വവ്വാലുകളെ പിടികൂടിയിരുന്നത്. മുപ്പത്തിയാറ് സാമ്പിളുകള്‍ പരിശോധിച്ചതില്‍ പതിനാറെണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തിയതായി കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ലോക്സഭയെ അറിയിച്ചു.
എംപിമാരായ ഹൈബി ഈഡനും അടൂര്‍ പ്രകാശിനും നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസ് സംശയിച്ച് പരിശോധിച്ച 50 പേരുടെ ഫലം നെഗറ്റിവായിരുന്നുവെന്നും ഒരാള്‍ക്ക് മാത്രമേ നിപ്പ സ്ഥിരികരിക്കാന്‍ കഴിഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ നാലു മുതല്‍ കേരളത്തില്‍ സ്ട്രാറ്റജിക് ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തിയിരുന്നുവെന്നും ഹര്‍ഷവര്‍ധന്‍ മറുപടി നല്‍കി.
Discussion about this post