ബോസ്വാന: ആഫ്രിക്കയില്‍ കാട്ടാനയുടെ മൃതദേഹം ഭക്ഷിച്ച അപൂര്‍വ്വയിനം കഴുകന്‍മാര്‍ കൂട്ടതോടെ ചത്തു. ആഫ്രിക്കയിലെ ബോസ് വനത്തില്‍ അപൂര്‍വ്വയിനത്തില്‍പ്പെട്ട 537 കഴുകന്‍മാരാണ് കൂട്ടത്തോടെ ചത്തത്.
മഞ്ഞ നിറത്തിലുള്ള രണ്ട് കഴുകന്‍മാര്‍, കറുപ്പും വെളുപ്പും നിറത്തിലുള്ള 468 കഴുകന്‍മാര്‍, 17 വെളുത്ത കഴുകന്‍മാര്‍, 28 പത്തിയുള്ള കഴുകന്‍മാര്‍ എന്നിവയാണ് ചത്തത്. വെടിയേറ്റ് ചരിഞ്ഞ കാട്ടാനകളുടെ മൃതദേഹമാണ് കഴുകന്‍മാര്‍ ഭക്ഷിച്ചത്.
ഈ സാഹചര്യത്തില്‍ വിഷബാധയേറ്റാണ് കഴുകന്‍മാര്‍ ചത്തതെന്ന് ബോസ്വാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ ചുവന്ന പട്ടികയില്‍പ്പെടുന്ന കഴുകന്‍മാരാണിവ.
ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആനകളെ വെടിവച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ചോ കഴുകന്‍മാരെ ചത്ത നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചോ ബോസ്വാന വന്യജീവി, ദേശീയ പാര്‍ക്ക് വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ ആരോപിച്ചു.
സ്ഥലത്തുനിന്ന് കണ്ടെത്തിയ കഴുകന്‍മാരുടെ സാംമ്പിളുകള്‍ പരിശോധനയ്ക്കായി ലാബില്‍ അയച്ചതായും അധികൃതര്‍ അറിയിച്ചു. ആഫ്രിക്കന്‍ കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കഴുകന്‍മാരെ ചത്തനിലയില്‍ കണ്ടെത്തിയത്.
Discussion about this post