ബംഗളൂരു: കര്‍ണാടകത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നെക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവം ശരിയല്ല. ജെഡിഎസിന്റെ നേതാക്കള്‍ കഴിവുള്ളവരാണ്. അവര്‍ എല്ലാം വീക്ഷിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.
തെറ്റ് ഞങ്ങളുടെ പക്ഷത്ത് അല്ല. സഖ്യ സര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് പറയാനാവില്ല. എത്രകാലം തുടരണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ എല്ലാ ആവശ്യങ്ങളും ജെഡിഎസ് എന്നും അംഗീകരിച്ചിട്ടുണ്ടെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു.
ജനതാ ദള്‍-കോണ്‍ഗ്രസ് സഖ്യം അസ്വാരസ്യങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് ദേവഗൗഡയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
Discussion about this post