തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആചാര സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്. ആ സ്ഥിതിക്ക് നിയമം കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും കടകംപള്ളി പറഞ്ഞു. വിശ്വാസികളെ തെരുവിലിറക്കരുതെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാന്‍ വേണ്ടി മാത്രമായിരിക്കാം എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്നതെന്നും കടകംപള്ളി വിമര്‍ശിച്ചു. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുന്നത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്. സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.
Discussion about this post