ഒരു സിനിമയിലെ കോമഡി രംഗങ്ങളാണോ ഇതെന്ന് ആരും ചോദിച്ച് പോകും ഈ വീഡിയോ കണ്ടാല്‍. അത്രയേറെ രസകരമാണ് ഈ അബദ്ധം. ചിരിയുണര്‍ത്തിയ ഈ നിമിഷങ്ങളാകട്ടെ വിവാഹവേദിയിലാണ് നടമാടിയതും. സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ.
കാത്തിരുന്നെത്തിയ വിവാഹദിനത്തിലെ ആകാംഷയും ആശങ്കയും കാരണം മറുത്തൊന്നും ചിന്തിക്കാതെ പൂജാരിയുടെ വാക്കും കേട്ട് വരന്റെ കഴുത്തില്‍ താലി ചാര്‍ത്തി ചമ്മിയിരിക്കുന്ന വധുവാണ് വീഡിയോയിലെ താരം. സംഭവം അബദ്ധമാണെന്ന് താലികെട്ട് കാണാന്‍ കൂടി നിന്ന ഒരാള്‍ക്ക് പോലും തോന്നിയില്ലെന്നതാണ് ആശ്ചര്യകരം. വീഡിയോ സോഷ്യല്‍മീഡിയയിലാകെ തരംഗമാവുകയുമാണ്.
പൂജാരിയുടെ നിര്‍ദേശ പ്രകാരം വധു വരന്റെ കഴുത്തില്‍ താലി ചാര്ത്തിയപ്പോഴാകട്ടെ വരന്റെയും വധുവിന്റെയും നേര്‍ക്ക് പൂവെറിഞ്ഞും കുരവയിട്ടും ബന്ധുക്കള്‍ ചടങ്ങ് കൊഴിപ്പിച്ചു. എന്നാല്‍ ചടങ്ങു കഴിഞ്ഞതോടെ പറ്റിയ അബദ്ധം പൂജാരി തിരിച്ചറിയുകയും വരന്റെ കഴുത്തില്‍ കെട്ടിയ താലി അഴിപ്പിക്കുകയും പിന്നീട് വരനെക്കൊണ്ട് വധുവിന്റെ കഴുത്തില്‍ താലികെട്ടിക്കുകയും ചെയ്തു. പറ്റിയ പറ്റ് തിരുത്തിയെങ്കിലും സോഷ്യല്‍മീഡിയ വീഡിയോ കണ്ട് ആര്‍ത്തുചിരിക്കുകയാണ്.
Discussion about this post