ഒരു കാലത്ത് മലയാളികളുടെ ഇടംനെഞ്ചില്‍ ഇടം പിടിച്ച താരമാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. ധനുഷ്‌കോടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
മെറൂണ്‍ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ധനുഷ്‌കോടി യാത്രയ്ക്കിടെ ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്ന് ദിവ്യ പറയുന്നു. ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ആരാധകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദിവ്യയെന്നും വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കാന്‍ എത്തുമോ എന്നും ആരാധകര്‍ ആരായുന്നുണ്ട്. ഈ ചിത്രങ്ങളില്‍ കണ്ടത് പഴയ ആ ദിവ്യ ഉണ്ണിയെ ആണെന്നാണ് ഒരു കൂട്ടരുടെ വാദം.
Discussion about this post