പച്ചക്കറി, തോരന്‍, എരിശ്ശേരി എന്നിവയില്‍ പടവലങ്ങയ്ക്ക് പ്രത്യേക സ്ഥാനമാണ്. എന്നാല്‍ ഈ പടവലങ്ങ കൊണ്ട് അല്‍പം വ്യത്യസ്തമായ വിഭവം ഉണ്ടാക്കിയാലോ. പടവലങ്ങ ബജി
ചേരുവകള്‍:
പടവലങ്ങ ചെറുത് – ഒന്ന് (10, 12 വളയങ്ങള്‍ വേണം)
മൈദാ – 1 കപ്പ്
റവ – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
കായം – 2, 3 പിഞ്ച്
ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പടവലങ്ങ, വളയങ്ങള്‍ ആയി കനം തീരെ കുറയാതെ അരിഞ്ഞെടുക്കുക. അല്‍പ്പം ഉപ്പ് പുരട്ടി അല്‍പ്പസമയം വച്ചതിനു ശേഷം, ഒരുപാട് അമര്‍ത്താതെ പിഴിഞ്ഞെടുക്കുക. മൈദ, റവ, കായം, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകളും കുറച്ച് വെള്ളത്തില്‍ കുഴയ്ക്കുക, ഒരുപാട് ലൂസ് ആകരുത്. ശേഷം ഓരോ പടവലങ്ങ വളയവും മൈദക്കൂട്ടില്‍ മുക്കി തിളച്ച എണ്ണയില്‍ ഫ്രൈ ചെയ്‌തെടുത്ത് സെര്‍വ് ചെയ്യാവുന്നതാണ്.
Discussion about this post