പുല്‍വാമ: പുല്‍വാമയില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ഏഴ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഗ്രനേഡ് ആക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൈന്യം.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈനിക വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പുല്‍വാമയില്‍ ഫെബ്രുവരി 14ന് നടന്ന അതേ മോഡല്‍ ആക്രമണമാണ് ഭീകരര്‍ സൈന്യത്തിന് നേരെ നടത്താന്‍ ശ്രമിച്ചത്.
സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണം. അതേസമയം അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരില്‍ ഒരാളായ ജെയ്ഷെ മുഹമ്മദ് ഭീകരന് സജാദ് ഭട്ടിനെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചു.
Discussion about this post