ജമ്മുകാശ്മീര്‍: പുല്‍വാമയില്‍ ഇന്നലെ സൈനിക വാഹനത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് സൈനികര്‍ മരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് സൈനിക വാഹനത്തിന് നേരെ ഐഇഡി സ്ഫോടനം ഉണ്ടായത്. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഒരു വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിന് ശേഷം വാഹനത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന് കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് മുന്നിറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. പുല്‍വാമയിലെ അരിഹല്‍ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്.
പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന് നേരെ ഭീകരര്‍ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
Discussion about this post