അലിഗഢ്: മന്ത്രവാദിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് ക്രൂര സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാന്‍പാല്‍, സാന്തദാസ് ദുര്‍ഗാദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മകന്റെ കണ്മുന്പില് വെച്ചാണ് മാന്‍പാല്‍ ഭാര്യയെ നദിയില്‍ മുക്കിക്കൊന്നത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന് മകനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃത്യം നടത്തിയശേഷം മാന്‍പാലും കൂടെയുണ്ടായിരുന്ന മന്ത്രവാദി സാന്തദാസ് ദുര്‍ഗാദാസും നദി നീന്തിക്കടന്ന് ബദാവുന്‍ ജില്ലയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തില്‍ യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് നടപടി. മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് ഭര്‍ത്താവ് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് യുവതി ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച്ച സഹോദരിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രശ്നങ്ങള്‍ അവസാനിച്ചതായാണ് മനസ്സിലാക്കാനായതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സഹോദരന് തിരികെപ്പോയ ശേഷമാണ് ഭാര്യയെയും കൂട്ടി മാന്‍പാല്‍ വീടിന് സമീപത്തുള്ള നദിയിലെത്തിയതും കൊലപാതകം നടത്തിയതും.
Discussion about this post