കോട്ടയം: യൂബര്‍ ഈറ്റ്‌സിന്റെ മറവില്‍ വൈക്കത്ത് കഞ്ചാവ് വില്‍പ്പന. വൈക്കം, വെച്ചൂര്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തിവന്ന പത്തംഗ സംഘത്തെ എക്‌സൈസ് പിടികൂടി. അഞ്ച് ഗ്രാം വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി 500 രൂപയ്ക്കാണ് ഇവര്‍ കഞ്ചാവ് വിറ്റിരുന്നത്. ഫോണിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് യൂബര്‍ ഈറ്റ്‌സിന്റെ മറവിലാണ് സംഘം കഞ്ചാവ് എത്തിച്ച് നല്‍കുന്നത്.
എറണാകുളത്തെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. യൂബര്‍ ഫുഡ് ഡെലിവറിയുടെ പേരില്‍ വൈക്കത്ത് ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ വൈക്കം സ്വദേശികളായ അനന്തുവിനെയും ബിബിനെയും എക്‌സൈസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് എറണാകുളം മരട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന വിവരം പുറത്ത് വരുന്നത്.
ഇവിടെ എത്തിയ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ പിന്നീട് വൈക്കം സ്വദേശികളായ ജോസഫ് ടോം, ഗോകുല്‍, ജിതിന്‍ പോള്‍, എമില്‍ സണ്ണി, ബെന്‍ സുധീഷ്, ജിതിന്‍ ഷാജി, ജിതിന്‍ ദേവസ്യ, സജിത്ത് ബോസ് എന്നിവരെ പിടികൂടുകയായിരുന്നു.
Discussion about this post