തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എകെജി സെന്ററില്‍ വെച്ചാണ് പത്മകുമാറും കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരുന്നതിന് മുമ്പായിരുന്നു കൂടിക്കാഴ്ച.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചയാവും. 13 നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Discussion about this post