കല്‍പറ്റ: ചായക്ക്40, വെജിറ്റബിള്‍ പഫ്സ് -80, സമൂസ -70, വട-60, കട്ലറ്റ്-50! ഇത് പൂക്കോട് തടാകത്തിനുള്ളിലെ സ്വകാര്യ ഭക്ഷണശാലയിലെ വിഭവങ്ങളുടെ എണ്ണമല്ല, മറിച്ച് ഒന്നിന്റെ വിലയാണ്. ഞെട്ടേണ്ട സംഭവം സത്യമാണ്. സ്ഥലം കാണാന്‍ എത്തുന്ന സന്ദര്‍ശകരെ പിഴിയുകയാണ് ഇവിടെ.
ശീതള പാനീയങ്ങള്‍ക്ക് പരമാവധി വിലയേക്കാള്‍ കൂടുതല്‍ വിലയാണ് ഈടാക്കിയിരിക്കുന്നത്. സന്ദര്‍ശകരുടെ പരാതികള്‍ ഉയര്‍ന്നതോടെയാണ് ഹോട്ടലിന്റെ കൊള്ളലാഭം പുറത്ത് അറിയുന്നത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വില കുറയ്ക്കാന്‍ സ്ഥാപന ഉടമയ്ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ വില വിവര പട്ടികയും നെയിംബോര്‍ഡും സ്ഥാപിച്ചിട്ടില്ല.
പരിശോധനയില്‍ പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എന്നിവയും ഉടമകള്‍ ഹാജരാക്കിയിരുന്നില്ല. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും ആവശ്യമായ ലൈസന്‍സുകള്‍ എടുത്തു സൂക്ഷിക്കുന്നതിനും ഭക്ഷണശാലയുടെ നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Discussion about this post