ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിലെ ആദ്യ വനിതാ പ്രസിഡന്റ് ദര്‍വേഷ് യാദവ് വെടിയേറ്റ് മരിച്ചു. ആഗ്രാ കോടതിക്ക് സമീപത്ത് വച്ചാണ് ദര്‍വേഷ് യാദവിന് വെടിയേറ്റത്. സഹപ്രവര്‍ത്തകനായ മനീഷ് ശര്‍മ്മയാണ് ദര്വെഷിനെ വെടിവച്ചത്. ദര്‍വേഷിന് നേരെ വെടിയുതിര്‍ത്ത ശേഷം മനീഷ് ശര്‍മ്മ സ്വയം ആത്മഹത്യക്ക് ശ്രമിച്ചു.
ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ജൂണ്‍ 9നാണ് ദര്‍വേഷിനെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശിലെ ആദ്യ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ദര്‍വേഷ്.
കോടതിയില്‍ അവര്‍ക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവമെന്ന് പോലീസ് പറയുന്നു.
Discussion about this post