ബംഗാള്‍: പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വ്വ കക്ഷിയോഗം വിളിച്ചു. അടുത്ത ചൊവ്വാഴ്ച (ജൂണ്‍ 4) രാജ് ഭവനിലാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
ബംഗാളിലെ പ്രമുഖ പാര്‍ട്ടികളായ ത്രിണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.
സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. ത്രിണമൂലിന്റെ പാര്‍ത്ഥോ ചാറ്റര്‍ജിയും, ബിജെപിയുടെ ദിലീപ് ഘോഷും, സിപിഎമ്മിന്റെ എസ്കെ മിശ്രയും, കോണ്‍ഗ്രസില്‍ നിന്ന് എസ്എന്‍ മിത്രയും യോഗത്തില്‍ പങ്കെടുക്കും.
രണ്ടു ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസുമായുളള ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ ലാത്തിവീശിയും കണ്ണീര് വാതകവും ജലപീരങ്കിയും പ്രയോഗിച്ചാണ് പോലീസ് തുരത്തിയത്.
Discussion about this post