ഷാര്‍ജ: ഷാര്‍ജയില്‍ മുസ്ലീം പള്ളിക്കുള്ളില്‍ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഇമാമാണ് പള്ളിക്കുള്ളിലാണ് കുഞ്ഞിനെ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി കുഞ്ഞിനെ ദഹിത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഷാര്‍ജ സോഷ്യല്‍ സര്‍വീസ് അഫിലിയേറ്റ് ചെയ്ത ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ ഏറ്റെടുക്കുന്നതുവരെ ഒരാഴ്ചത്തേയ്ക്ക് ആശുപത്രി അധികൃതര്‍ കുഞ്ഞിന് സംരക്ഷണം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഒരു വര്‍ഷത്തിനിടെ ഷാര്‍ജയിലെ പള്ളിയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാമത്തെ കുഞ്ഞാണിത്.
Discussion about this post