മുംബൈ: വിപണിക്ക് മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 209 പോയന്റ് നഷ്ടത്തില്‍ 35028ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 10547ലുമാണ് ഇന്നാ വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇയിലെ 540 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 361 ഓഹരികള്‍ നേട്ടത്തിലുമാണ്. ബാങ്ക്, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ്. നേട്ടത്തിലുള്ളത് ഫാര്‍മ സെക്ടര്മാത്രമാണ്.
യെസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, വിപ്രോ, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടിസിഎസ്, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Discussion about this post