പാലക്കാട്: പാലക്കാട് ആംബുലന്‍സ് അപകടത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷാഫി(13)യുമായി ഐസിയു ആംബുലന്‍സ് എറണാകുളത്തേക്ക് പുറപ്പെട്ടിരിക്കുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലിലേക്കാണ് കൊണ്ടുപോകുന്നത്.
പാലക്കാട്-എറണാകുളം ഹൈവേ വഴി പോകുന്ന KL 9 AN 8785 എന്ന ആംബുലന്‍സ് വൈകീട്ട് 5 മണിയോട് കൂടി പാലക്കാട് നിന്നും പുറപ്പെട്ടിട്ടുണ്ട്. എല്ലാവരും ട്രാഫിക് ഒഴിവാക്കി ആംബുലന്‍സിന് വഴിയൊരുക്കി ജീവന് രക്ഷിക്കാം.
കഴിഞ്ഞദിവസം പാലക്കാട് തണ്ണിശ്ശേരിയില്വച്ച് ആംബുലന്‍സും ലോറിയുമായി കൂട്ടി ഇടിച്ച അപകടത്തില്‍ 8 പേര് മരണപ്പെട്ടിരുന്നു.
contact: Noufal PM 9847976305, 907402298
Discussion about this post