കാന്‍പുര്‍: ഉത്തര്‍പ്രദേശ് ജലോനില്‍ കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏഴുവയസുകാരിയെ അതി ക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അതേസമയം താനുമായി വ്യക്തിപരമായി ശത്രുതയുള്ള രണ്ട് അയല്‍ക്കാരെ സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറഞ്ഞു. സംഭവത്തിന് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post