തിരുവനന്തപുരം: തിരുവനന്തപും പേട്ടയില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കെഎസ്ഇബി ധനസഹായം നല്കാന് തീരുമാനിച്ചു. ഇരു കുടുംബങ്ങള്‍ക്കും പത്ത് ലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്.
അടിയന്തിര സഹായമായി 2 ലക്ഷം രൂപ ആദ്യം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. പേട്ട സ്വദേശികളായ രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര് ഷോക്കേറ്റ് കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ഷോക്കേറ്റ രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Discussion about this post