സുസുക്കി ഒരുക്കിയ പുത്തന്‍ മോഡലാണ് ജിക്സര്‍ എസ്എഫ് 250. അനുദിനം വളരുന്ന 250 സിസി ശ്രേണിയില്‍ സുസുക്കിയുടെ തിരിച്ചുവരവിന് കൂടിയാണ് പുത്തന്‍ ജിക്സര്‍ കളമൊരുക്കുന്നത്.
2014ല്‍ ഇനാസുമ എന്ന മോഡല്‍ ഈ വിഭാഗത്തില്‍ കമ്പനി ഇറക്കിയെങ്കിലും ശ്രദ്ധ നേടിയിരുന്നില്ല. പെര്‍മോഫന്‍സിലും രൂപകല്‍പനയിലും മികവ് പുലര്‍ത്തിയെങ്കിലും മൂന്നുലക്ഷം രൂപയ്ക്കുമേലുള്ള വിലയാണ് ഇനാസുമയ്ക്ക് തിരിച്ചടിയായത്.
അതില്‍നിന്നെല്ലാം പാഠമുള്‍ക്കൊണ്ടാണ പുത്തന്‍ ജിക്സറിന്റെ നിര്‍മ്മാണം. ആകര്‍ഷകമാണ് രൂപകല്പന. പെര്‍ഫോമന്‍സിന് ഫുള്‍മാര്‍ക്ക് നല്‍കാം. എക്സ്‌ഷോറൂം വില 1.71 ലക്ഷം രൂപ. ആദ്യകാഴ്ചയില്‍ തന്നെ മനസിലുടക്കുന്ന, വ്യത്യസ്തവും കരുത്തുറ്റതും സ്ര്‍പോര്‍ട്ടീയുമായ രൂപമാണ് ജിക്സര്‍ എസ്എഫ് 250ന്. ഇന്ത്യന്‍ വിപണിയെ മനസില്‍ക്കണ്ട്, ഇന്ത്യയ്ക്ക് അനുയോജ്യമായ രീതിയില്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മാണമെന്നതും പുതിയ ജിക്സറിന്റെ മികവാണ്.
നൂതനമായ എല്‍ഇഡി ഹെഡ്ലൈറ്ര്, സ്പ്‌ളിറ്റ് സീറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഇരുവശത്തുമുള്ള വലിയ ട്യൂബ്ലെസ് ടയറുകളിലെയും ഡിസ്‌ക് ബ്രേക്കുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്ര്, എല്‍സിഡി ഇന്‍സ്ട്രുമെന്റ പാനല്‍, പ്രീമിയം ലുക്കുള്ള ട്വിന്‍ മഫ്‌ളര്‍ – ഡബിള്‍ ബാരല്‍ എക്സ്ഹോസ്റ്റ്, ഹാന്‍ഡില്‍ ബാറിലെ ക്‌ളിപ്പുകള്‍ എന്നിവ ബൈക്കിനെ മനോഹരമാക്കുന്നു. മികച്ച റീഡബിലിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് സ്‌ക്രീനില്‍ സ്പീഡ്, ഗിയര്‍ ഇന്‍ഡിക്കേഷന്‍, ക്‌ളോക്ക് തുടങ്ങിയവയുണ്ട്.
Discussion about this post