ഇസ്ലാമാബാദ്: യുവതി അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറന്നതോടെ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. ടോയ്‌ലറ്റാണെന്ന് തെറ്റ്ദ്ധരിച്ചാണ് യുവതി വാതില്‍ തുറന്നത്. പാക്കിസ്ഥാന്‍ ഇന്റന്‍നാഷണല്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയായ യുവതിയാണ് അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് ഡോര്‍ തുറന്നത്.
37 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്പോഴായിരുന്നു സംഭവം. യുവതി എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്നതോടെ എയര്‍ ബാഗ് ച്യൂട്ട് തുറന്നു. പരിഭ്രാന്തരായ ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ വിമാനം നീങ്ങിത്തുടങ്ങാത്തതിനാല്‍ അപകടമൊഴിവായെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
Discussion about this post