കൊല്ലം: ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം ദുരുപയോഗം ചെയ്ത് പണം തട്ടാന്‍ ശ്രിമിച്ച യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കൈവശം വെച്ചായിരുന്നു യുവാവിന്റെ ഭീഷണി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കൊല്ലം സ്വദേശി അഖില്‍ അജയെയാണ് പണം തട്ടാന്‍ ശ്രമിച്ചതിന് പിടിയിലായത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി.
കൊല്ലത്തെ ഒരു പെട്രോള്‍ പമ്പില്‍ മാനേജരായിരുന്ന പ്രതിയെ ദില്ലി പോലീസാണ് അറസ്റ്റ് ചെയ്തത്. ബ്രസീലിലുള്ള ഒരു പെണ്‍കുട്ടിയെയും ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിരുന്നു. അടുത്തിടെ തുര്‍ക്കിയില്‍ പോയ പ്രതി ബ്രസീലിയന്‍ പെണ്‍കുട്ടിയെ നേരില്‍ക്കണ്ട് ആറായിരം അമേരിക്കന്‍ ഡോളര്‍ തട്ടിയെടുത്ത് മടങ്ങിയെത്തിയെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടിയില്‍ നിന്ന് ലഭിക്കുന്ന എട്ട് ലക്ഷം രൂപ ഉപയോഗിച്ച് ബ്രസീലില്‍ സ്ഥിരതാമസമാക്കാനായിരുന്നു ഇയാളുടെ പദ്ധതി. ദില്ലി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നേരിട്ട് കേരളത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post