പ്രശസ്ത ഗായിക ഷാക്കിറ നികുതി വെട്ടിപ്പ് കേസില്‍ സ്പാനിഷ് കോടതിയില്‍ ഹാജരായി. 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തി എന്നാണ് ഷാക്കിറക്കെതിരായ കേസ്. മാധ്യമങ്ങളുടെ കണ്ണില്‍ പെടാതെ കോടതിയുടെ പാര്‍ക്കിങ് ഏരിയയിലെ വാതില്‍ വഴിയാണ് ഷാക്കീറ കോടതി മുറിയില്‍ എത്തിയത്.
നാല്പത്തി രണ്ടുകാരിയായ ഷാക്കിറയുടെ പങ്കാളി ബാഴ്സലോണ താരം ജെറാഡ് പിക്വെയാണ്. ഇവരുടെ രണ്ട് മക്കളോടൊത്ത് നിലവില്‍ ബാഴ്സലോണയിലാണ് ഷാക്കിറയുടെ താമസം.
Discussion about this post