ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ ഇനി അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി കഴിഞ്ഞിരുന്ന കൃഷ്ണമേനോന് മാര്‍ഗിലെ വസതിയിലേക്ക് മാറും. സെന്‍ട്രല്‍ ഡല്‍ഹിയിലെ കൃഷ്ണ മേനോന് മാര്‍ഗ് വസതിയാണ് അമിത് ഷായ്ക്ക് ലഭിക്കുകയെന്നാണ് അറിയുന്നത്.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുന്നതുവരെ തുടര്‍ച്ചയായ 14 വര്‍ഷം വാജ്പേയി ഈ വസതിയിലായിരുന്നു. പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തായശേഷം സര്‍ക്കാര്‍ ബംഗ്ലാവായ 6 എയിലായിരുന്നു വാജ്പേയിയുടെ താമസം. കഴിഞ്ഞ ദിവസം കൃഷ്ണ മേനോന് മാര്‍ഗ് വസതിയിലെത്തിയ അമിത് ഷാ വീട് മോടിപിടിപ്പിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
രണ്ട് മാസത്തിനുള്ളില്‍ വീട് പൂര്‍ണമായും മോടി പിടിപ്പിക്കുമെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. 11 അക്ബര്‍ റോഡിലെ വസതിയിലാണ് അമിത് ഷാ ഇപ്പോള്‍ താമസിക്കുന്നത്.
Discussion about this post