കൊച്ചി: ഇന്ന് സ്കൂള്‍ തുറന്നു. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. അതിനിടെ ആണ് ഒരു വ്യത്യസ്തത നിറഞ്ഞ വാര്‍ത്ത പുറത്ത് വന്നത്.
മാനേജ്മെന്റ് അടച്ച് പൂട്ടിയ എയ്ഡഡ് യുപി സ്കൂളില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചു. കാരൂര്‍ സെന്റ് ഗ്രിഗോറിയസ് യുപി സ്കൂളിലാണ് യാതൊരു സൗകര്യവും ഇല്ലാഞ്ഞിട്ടും എട്ട് വിദ്യാര്‍ഥികള്‍ പഠിക്കാനായി എത്തിയത്.
സ്കൂള്‍ അടച്ച് പൂട്ടാന്‍ കഴിഞ്ഞ വര്‍ഷം മാനേജ്മെന്റിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. മാനേജ്മെന്റ് അടച്ചുപൂട്ടിയ ഓഫീസ് തകര്‍ത്തും പഠനം നടത്തുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post