ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പൂര്‍ത്തിയാക്കി. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയുടെ mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയും ഫലം അറിയാന്‍ സാധിക്കും.
മെയ് അഞ്ച്, മെയ് 20 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. നീറ്റ് പരീക്ഷ മെയ് അഞ്ചിനാണ് നടന്നതെങ്കിലും, ഫാനി ചുഴലിക്കാറ്റ് മൂലം ഒഡീഷയിലും ട്രെയിന്‍ വൈകിയത് മൂലം കര്‍ണാടകയിലും
പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മെയ് 20ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ ഉത്തരസൂചിക മെയ് 31ന് എന്‍ടിഎ പ്രസിദ്ധീകരിച്ചിരുന്നു.
നീറ്റ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ പരിശോധിക്കുന്ന വിധം,
. ntaneet.nic.in, mcc.nic.in ഇവയില്‍ ഏതെങ്കിലും ഒരു വെബ്‌സൈറ്റില്‍ കയറുക
. download NEET Result 2019 എന്ന ടാബ് സെര്‍ച്ച് ചെയ്യുക
. ഈ ലിങ്ക് വരുമ്പോള്‍ ക്ലിക്ക് ചെയ്തു മതിയായ വിശദാംശങ്ങള്‍ നല്‍കി എന്റര്‍ കീ അടിക്കുക
. ഈ സമയം നീറ്റ് ഫലം ദൃശ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കാനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
Discussion about this post