കൊല്‍ക്കത്ത: മമതാ ബാനര്‍ജിക്ക് ജയ് ശ്രീ റാം എന്നെഴുതിയ 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി പറഞ്ഞതിന് പിന്നാലെ വന്ദേ മാതരം, ജയ് ഹിന്ദ്, ജയ് ബംഗ്ലാ എന്നെഴുതിയ പതിനായിരത്തോളം പോസ്റ്റ് കാര്‍ഡുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ജയ് ശ്രീ റാം വിളിച്ചതിന് പത്ത് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു 10 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ മമതാ ബാനര്‍ജിയുടെ വീട്ടിലേക്ക് അയക്കുമെന്ന് ബിജെപി പറഞ്ഞത്. ബിജെപി എംപി അര്ജ്ജുന് സിംഗായിരുന്നു ഇക്കാര്യം പറഞ്ഞത്.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗണാസില്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗ സ്ഥലത്തേക്ക് എത്തി ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീം റാം വിളിച്ചിരുന്നു. രണ്ട് തവണ കാറില്‍ നിന്നിറങ്ങിയ മമത, തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ തട്ടിക്കയറി. തുടര്‍ന്ന് ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Discussion about this post