കൊച്ചി: എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ്പാ വൈറസ് സ്ഥിരീകരിച്ചതോടെ പ്രതിരോധ-നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഡല്‍ഹി എയിംസില്‍ നിന്നുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയില്‍ എത്തി. ഇവര്‍ കൊച്ചിയില്‍ ക്യാംപ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേറ്റ ഹര്ഷവര്ധന് കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം രാവിലെ തന്നെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറുമായി ഫോണില്‍ സംസാരിച്ചിരുന്നു.
നിപ്പാ വൈറസിനെതിരെ കണ്ടു പിടിച്ച വിദേശ നിര്‍മ്മിത മരുന്ന് എത്രയും പെട്ടെന്ന് കേരളത്തില്‍ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post