തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അനുബന്ധ ഓഫീസുകളിലും വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ നടപടികളില്ലാതെ കാന്റീന് നടത്തുന്നതിന് കുടുംബശ്രീക്ക് അനുമതി. നിലവിലുള്ള ആയിരത്തിലധികം കാന്റീന്, കാറ്ററിങ് യൂണിറ്റുകള്‍ക്ക് പുറമേ പുതിയ സംരഭകര്‍ക്കും തീരുമാനം പ്രയോജനപ്പെടുത്താവുന്നതാണ്.
കലക്ട്രേറ്റുകള്, ഗവണ്മെന്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവടങ്ങളില്‍ കുടുംബശ്രീ വിജയകരമായി കാന്റീന് നടത്തുന്നുണ്ട്. ഇതിനു പുറമേ വിവിധ മേളകളിലും കുടംബശ്രീ ഭക്ഷണ വിഭവങ്ങളുമായി എത്തുന്നു. ഇനിയത് നാലിരട്ടിയെങ്കിലും വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാന്റീന് കരാര്‍ ലഭിക്കാന്‍ കുടുംബശ്രീക്ക് ടെന്‍ഡറോ മറ്റു നടപടികളോ ഉണ്ടാകില്ല.
ഈ പുതിയ നിലപാടില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂടുതല്‍ ജോലി അവസരം ഉണ്ടാകുമെന്നതും ഗുണകരമാണ്. മേഖലയിലേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് വനിതകള്‍ക്കും തീരുമാനം പ്രചോദനം നല്‍കും.
Discussion about this post