മാസഗോണ്‍: ഭര്‍ത്താവിനെ കൊന്ന് തലയറുത്ത് പ്ലാസ്റ്റിക് കവറിലാക്കി യുവതി എത്തിയത് പോലീസ് സ്റ്റേഷനില്‍. അഞ്ച് കുട്ടികളുടെ അമ്മയായ ഗുണേശ്വരി(48)ആണ് 55കാരനായ ഭര്‍ത്താവ് മുദിരാമനെ കൊലപ്പെടുത്തിയത്. ആസാമിലെ മാസഗോണിലാണ് ദാരുണ സംഭവം. ഇവിടെ നിന്നും 5 കിലോമീറ്റര്‍ അകലെയുള്ള പോലീസ് ഔട്ട്പോസ്റ്റിലാണ് തലയുമായി എത്തിയത്.
നിരന്തരമായ ശാരീരിക മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഈ കൃത്യം നടത്തിയതെന്നാണ് ഭാര്യ നല്കിയ മൊഴി. ഭര്‍ത്താവ് പതിവായി ഉപദ്രവിച്ചിരുന്നുവെന്നും കടുത്ത മദ്യപാനി ആയിരുന്നെന്നും ഇവര്‍ പറയുന്നു. കോടാലി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുമെന്നും ഇവര്‍ തുറന്ന് പറഞ്ഞു. രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും അടക്കം 5 മക്കളാണ് ഇവര്‍ക്കുള്ളത്.
‘പതിവുപോലെ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഗുണേശ്വരിയെ മര്‍ദ്ദിച്ചു. സഹികെട്ടപ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവിന്റെ തല വെട്ടിയെടുത്തു. പിന്നീട് അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി സ്റ്റേഷനില്‍ എത്തുകയായിരുന്നു’ പോലീസ് പറയുന്നു. മുദിരാമനോടൊപ്പമുള്ള ജീവിതം മടുത്ത് ഒരിക്കല്‍ ഗുണേശ്വരി വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു. എന്നാല്‍ കുട്ടികളെ ഓര്‍ത്ത് മടങ്ങിവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഗുണേശ്വരിയെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post