തിരുവനന്തപുരം: വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്. കടബാധ്യതമൂലം പനമരം പഞ്ചായത്തിലെ വി ദിനേഷ് കുമാര്‍ എന്ന കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും സഹിക്കാനാവാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് ദിനേശിന്റെ വിധവ സുജിത തന്നോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നെന്നും കത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കൃഷി ആവശ്യാര്‍ത്ഥം വിവിധ ബാങ്കുകളില്‍നിന്ന് ദിനേശന് വായ്പ എടുത്തിരുന്നു. പനമരം
ഭൂപണയ ബാങ്ക്, കനറാ ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, പനമരം സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 20 ലക്ഷത്തിന് മുകളില്‍ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. കൃഷി നശിച്ചതും വായ്പ തിരിച്ചടക്കാനാവാതെ വന്നതുമാണ് ദിനേശനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Discussion about this post