കോട്ടയം: കേരളത്തെ നടുക്കിയ കെവിന് കൊലക്കേസുമായി ബന്ധപ്പെട്ട് അന്വേഷണവിധേയമായി സസ്പെന്‍ഷനിലായ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുക്കാനുളള ഉത്തരവ് മുഖ്യമന്ത്രി മരവിപ്പിച്ചു. കഴിഞ്ഞദിവസമാണ് എസ്ഐയെ തിരിച്ചെടുക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. തുടര്‍ന്ന് കെവിന്റെ മാതാപിതാക്കളും ഭാര്യയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കെവിന് കൊല്ലപ്പെടുമ്പോള്‍ ഗാന്ധിനഗര്‍ എസ്ഐ ആയിരുന്നു ഷിബു. കെവിന്റെ വധത്തെ തുടര്‍ന്ന് ഷിബുവിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കെവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി ഭാര്യ നീതു പരാതി നല്‍കിയിട്ടും കെവിനെ കണ്ടെത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ്.ഐ. ഷിബുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കാന്‍ റേഞ്ച്ഐജി കഴിഞ്ഞ ദിവസം ഉത്തരവിട്ടിത്. എന്നാല്‍ ഇത് താന്‍ അറിഞ്ഞില്ലെന്ന് ഡിജിപി ലോക്നാഥ് ബഹറ പ്രതികരിച്ചിരിന്നു.
Discussion about this post