പാലക്കാട്: ലഹരി, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയം മുന്‍നിര്‍ത്തി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി കുടുംബശ്രീ യൂണിറ്റ്. കരിമ്പ് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടുംബശ്രീ യൂണിറ്റ് മരുതുംകാട് എല്‍പി സ്കൂളില്‍ വെച്ചായിരുന്നു ക്ലാസ്സ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞകാലങ്ങളില്‍ നിന്നും ഭിന്നമായി പോലീസിന്റെ ഒരു മേന്മ സാമൂഹ്യ ഇടപെടലുകളിലും സമീപനങ്ങളിലും മാറ്റമുണ്ടായി എന്നതാണ്. സേവന രീതികളെ ജനാഭിമുഖ്യമാക്കാന് സേനക്ക് കഴിയുന്നു എന്ന ഒരു വൈവിധ്യം ഇപ്പോള്‍ ഉണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷ നല്‍കുന്നതിലും ജന സഹകരണത്തോടെ കുറ്റ കൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പോലീസിന് കഴിയുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ ജനമൈത്രി സിആര്‍ഒ രാജ്നാരായണന് പറഞ്ഞു.
ജനമൈത്രി സമിതി അംഗങ്ങളായ രാജേഷ്,മാത്യു,സാലമ്മ,സിഡിഎസ് അംഗം മേഴ്സി ഷാജന്, എസ്സിപി ഒ രാജി, പിടിഎ പ്രസിഡന്റ് സുമി,നിഷ, തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
Discussion about this post