തിരുവനന്തപുരം: മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ കേരളത്തിനും പ്രാതിനിധ്യം. വി മുരളീധരന് കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ആയില്ലെങ്കിലും മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന വാര്‍ത്തയ്ക്ക് ബലമേറുകയാണ്. ബിജെപിയുടെ അടുത്തവൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
അതേസമയം, മുരളീധരന് കേന്ദ്രമന്ത്രിയാകുമ്പോള്‍ കണ്ണന്താനത്തിന് ഇത്തവണ സ്ഥാനം ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.
ഇതിനിടെ, വി മുരളീധരന് പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post