തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയത്. റംസാന് പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം
പുതിയ അധ്യയന വര്‍ഷം ജൂണ്‍ മൂന്നിന് തുടങ്ങാനായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പെരുന്നാള്‍ കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
പെരുന്നാള്‍ കഴിഞ്ഞ് സ്കൂള്‍ തുറന്നാല്‍ മതിയെന്ന് നേരത്തെ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഇത് വ്യക്തമാക്കി പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നല്‍കിയിരുന്നു.
Discussion about this post