കൊല്‍ക്കത്ത: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വീകരിച്ചു. ചടങ്ങില്‍ പങ്കെടുമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. ഞാന്‍ മറ്റ് മുഖ്യമന്ത്രിമാരോട് സംസാരിച്ചു, ഞങ്ങള്‍ ചടങ്ങിന് പങ്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, ഞാന്‍ ചടങ്ങിന് പോകുന്നുണ്ട്- മമത പറഞ്ഞു. നാളെ മമത കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലെത്തും.
രജനീകാന്ത്, കമലഹാസന് തുടങ്ങി രാജ്യത്തെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രജനീകാന്ത് ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിലും കമല്ഹാസന് ഇതുവരെ ക്ഷണം സ്വീകരിച്ചിട്ടില്ല.
ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ തലവന്മാരെ വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല.
മെയ് 30 വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത.
ബംഗാളില്‍ രണ്ട് തൃണമൂല്‍ എംഎല്‍എമാരും 40 കൗണ്‍സിലര്‍മാരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനിടയിലാണ് മമത ക്ഷണം സ്വീകരിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
Discussion about this post