സാവോപോളോ: അതി ദാരുണമായിരുന്നു 24 കാരനായ പ്രശസ്ത ഫുട്‌ബോള്‍ താരവും ബ്രസീലിലെ പ്രമുഖ ക്ലബ്ബായ സാവോപോളോയുടെ മുന്‍ നിരതാരവുമായ ഡാനിയേല്‍ കെറേയ്‌റോ ഫ്രെയിറ്റാസ മരണം. ഒക്ടോബര്‍ 28ന് നടന്ന കൊലപാതകം ആരാധകവൃത്തങ്ങള്‍ക്ക് വലിയ അടിയായിരുന്നു. ഡാനിയേലിന്റെ കഴുത്തു മുറിച്ച നിലയിലും മൃതദേഹത്തില്‍ നിന്നും ലൈംഗികാവയം നീക്കം ചെയ്ത നിലയിലുമായിരുന്നു.
എന്നാല്‍ സംഭവം നടന്ന് മൂന്നാംനാള്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബിസിനസുകാരന്‍ എഡിസണ്‍ ബ്രിട്ടസ് ജൂനിയര്‍(38) എന്നയാളെയാണ് സംശയാസ്പതമായി അറസ്റ്റ് ചെയ്തത്. ഡാനിയേല്‍ തന്റെ ഭാര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നത് താന്‍ കണ്ടുവെന്നും അതിന് പ്രതികാരമായി അതിദാരുണമായി കാലപ്പെടുത്തുകയായിരുന്നു എന്നാണ് എഡിസണിന്റെ മൊഴി. എന്നാല്‍ പോലീസ് മൊഴി ഗൗരവത്തില്‍ എടുത്തിട്ടില്ല. ഡാനിയേലിന്റെ കൊലപാതകത്തില്‍ എഡിസണിന്റെ ഭാര്യ ക്രിസ്റ്റ്യാനേയേയും പതിനെട്ടു വയസുളള മകള്‍ അല്ലാന എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ബ്രസീലിലെ തെക്കുകിഴക്കന്‍ ഭാഗമായ പരാനയിലെ സാവോ ജോസ് ഡോസ് പിന്‍ഹെയ്‌സ് നഗരത്തില്‍ നിന്നും ഡാനിയേലിന്റെ മൃതദേഹം കണ്ടെടുത്തത്. എഡിസണിന്റെ മകള്‍ അല്ലാനയുടെ പതിനെട്ടാം പിറന്നാളിന് ഡാനിയേലിന് ക്ഷണം ഉണ്ടായിരുന്നു. നൈറ്റ് ക്ലബില്‍ തുടങ്ങിയ ആഘോഷം വീട്ടിലും നീണ്ടു. അന്നേരവും ഡാനിയേലിന്റെ സാന്നിധ്യം എഡിസണിന്റെ വീട്ടിലുണ്ടായിരുന്നു. എഡിസണിന്റെ ഭാര്യയുമായി അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഡാനിയേല്‍ കിടക്കുന്ന ചിത്രം ഡാനിയേല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് എഡിസണിന്റെ പലവാദങ്ങളെയും പൊളിച്ചടുക്കി. മരിക്കുന്നതിനു മുമ്പ് ഡാനിയേല്‍ കൂട്ടുകാര്‍ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡാനിയേലും ക്രിസ്റ്റ്യാനോയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ടു വന്ന എഡിസണ്‍ ഭ്രാന്തമായ ആവേശത്തില്‍ ഡാനിയേലിനെ കൊലപ്പെടുത്തിയതാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. മകളുടെ ജന്‍മദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടെ മദ്യലഹരിയില്‍ കിടപ്പുമുറിയില്‍ പ്രവേശിക്കവേ ഡാനിയേല്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കിടക്കയില്‍ നിന്ന് വലിച്ചിറക്കി താന്‍ മര്‍ദ്ദിച്ചുവെന്നും എഡിസണ്‍ പറയുന്നു. അവശനായ ഡാനിയിലിനെ അവിടെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്ന ചെറിയ കത്തി എടുത്തുകൊണ്ടു വന്നു കഴുത്തറുക്കുകയായിരുന്നുവെന്നും എഡിസണ്‍ പോലീസിനോട് പറഞ്ഞു.
ഡാനിയലിനെ വീട്ടിലിട്ടു തല്ലിക്കൊന്നതിനു ശേഷം കാട്ടില്‍ കൊണ്ടു പോയി തളളുകയായിരുന്നുവെന്നും ലൈംഗികാവയം വെട്ടിയെടുത്തതുമൂലം രക്തം വാര്‍ന്നാണ് മരിച്ചതെന്നും പോലീസ് പറയുന്നു. ഡാനിയലിനെ കൊലപ്പെടുത്താന്‍ പുറത്തു നിന്ന് മൂന്നുപേരുടെ സഹായം പ്രതിക്ക് ലഭിച്ചുവെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post