തിരുവനന്തപുരം: ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി ഏകീകരണത്തെക്കുറിച്ച് ചര്‍ച്ച ഇന്ന്. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും. യോഗത്തില്‍ അധ്യാപക സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കഴിഞ്ഞയാഴ്ച യോഗം വിളിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചേര്‍ന്ന് ഇത് ബഹിഷ്കരിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷം എതിരാണ്.
ഏകീകരണം ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. റിപ്പോര്‍ട്ടിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് ഇന്നലെ രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിരുന്നു.
Discussion about this post