ചെന്നൈ: നാടിനെ രക്ഷിക്കാന്‍ വരുന്ന രക്ഷകന്, ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന താരം, ഇങ്ങനെ നീളുന്നു നടന് വിജയിയുടെ വിശേഷണങ്ങള്‍. ഈ രീതി തന്നെയാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും പ്രമേയമാകുന്നത്. എന്നാല്‍ ജീവിതത്തിലും നന്മയുടെ നിറകുടമാണെന്ന് പറയുകയാണ് തമിഴകം. ഇപ്പോള്‍ വൈറലാകുന്നത് അത്തരത്തിലൊരു നന്മയാണ്.
തമിഴ്നാട്ടിലെ ഓട്ടോ ഡ്രൈവര്‍ സംഘത്തിന് സദ്യ വിളമ്പിയാണ് ഇളയദളപതിയായ വിജയ് മാതൃകയായത്. താരത്തിന്റെ സെക്രട്ടറി ബസി ആനന്ദ് ആണ് സദ്യ ഒരുക്കിയത്. ഷൂട്ടിംഗ് തിരക്കുകളില്‍ ആയതിനാല്‍ താരത്തിന് എത്താന്‍ സാധിച്ചില്ല. വിഭവസമൃദ്ധമായ ഭക്ഷണത്തിന് പുറമെ കൈനിറയെ സമ്മാനം കൂടി നല്‍കിയാണ് ഇവരെ മടക്കി വിട്ടത്.
പുലി, തെരി, മെര്‍സല്‍ മുതലായ ചിത്രങ്ങള്‍ക്ക് ശേഷം വിജയ് അഭിനയിച്ച സര്‍ക്കാര്‍ ആണ് തീയ്യേറ്ററില്‍ എത്തിയ ഏറ്റവും ഒടുവിലെ വിജയ് ചിത്രം. കൂടാതെ റൗഡി റാത്തോര്‍ എന്ന അക്ഷയ് കുമാര്‍ പടത്തിലും വിജയ് ഉണ്ടായിരുന്നു. പ്രിയ അണ്ണന്റെ ആരാധകര്‍ ഈ ഉദ്യമത്തെ സോഷ്യല്‍ മീഡിയയില്‍ വാനോളം പ്രശംസിക്കുകയാണ്. എല്ലാ തവണയും ഇത് കൂടാതെ ആരാധകര്‍ക്ക് തന്റെ ഒപ്പം ഫോട്ടോ എടുക്കാനുള്ള ഫോട്ടോഷൂട്ടും കൂടി താരം സംഘടിപ്പിച്ചിട്ടുണ്ട്. നിറകൈയ്യടികളാണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത്.
Discussion about this post