കൊച്ചി: വിമാനയാത്രയ്ക്കിടെ നടനും എംപിയുമായ സുരേഷ് ഗോപിയോട് നിഷ്കളങ്കമായി സംസാരിക്കുന്ന മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയായിരുന്നു.
നിലമ്പൂരെത്തിയോ മോനേ എന്നൊക്കെയാണ് മുത്തശ്ശി സുരേഷ് ഗോപിയോട് ചോദിക്കുന്നത്. ഇല്ലെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് അവിടെയെത്തിയാല്‍ ബസിന് കയറി പെട്ടെന്ന് പോകാമെന്നൊക്കെയാണ് മുത്തശ്ശി പറയുന്നത്. ഏതായാലും ഇരുവരുടെയും സ്നേഹ സംഭാഷണം വൈറലായിരിക്കുകയാണ്.
Discussion about this post