കല്‍പ്പറ്റ: കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി 12 വയസുകാരിക്ക് ദാരുണാന്ത്യം. വൈത്തിരി തൈലകുന്ന് ഭൂസമര കേന്ദ്രത്തില്‍ ഡേവിസിന്റെ മകള്‍ എയ്ഞ്ചല്‍ (12) ആണ് മരിച്ചത്. കളിക്കുന്നതിനിടെ ഷാള്‍ കുട്ടിയുടെ കഴുത്തില്‍ കുടുങ്ങിയതാകെമെന്നാണ് നിഗമനം.
അയല്‍വാസിയായ സ്ത്രീയാണ് കുട്ടിയെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ മറ്റ് അയല്‍വാസികളുടെ സഹായത്തോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈത്തിരി എച്ച്ഐഎംയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് എയ്ഞ്ചല്‍.
Discussion about this post