ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില മോശമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും, ജയ്റ്റ്ലിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാധ്യമങ്ങള്‍ ഇതുപോലെയുള്ള വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും സിതാംശു കറിന്റെ ട്വീറ്റില്‍ പറയുന്നു. 2018 മെയില്‍ വൃക്ക ശസ്ത്രക്രിയയ്ക്ക് ജെയ്റ്റ്ലി വിധേയമായിരുന്നു. അമേരിക്കയില്‍ ചികിത്സയ്ക്കായി പോവുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന് ആരോഗ്യപ്രശന്ങ്ങള്‍ ഒന്നുമില്ലെന്നും സിതാംശു കര് പറഞ്ഞു.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് കഴിഞ്ഞ ദിവസം ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു. ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളില്‍ ഒന്നും രോഗം കാരണമാണ് ജെയ്റ്റ്ലി എത്താതിരുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള മോഡി സര്‍ക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിലും ജെയ്റ്റ്ലി പങ്കെടുത്തിരുന്നില്ല.
എന്നാല്‍ ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും സിതാംശു കര് പറഞ്ഞു. പുതിയ മോഡി സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമ്പോള്‍ മന്ത്രിസഭയില്‍ ജയ്റ്റ്ലി അംഗമാകുമോ എന്ന് കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post