തൊടുപുഴ: സംസ്ഥാനത്ത് വിജയത്തിന്റെ പേരില്‍ അഴിഞ്ഞാടി കോണ്‍ഗ്രസ്. കുട്ടികള്‍ക്ക് നേരെ പടക്കം എറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം. ചോദ്യം ചെയ്ത വീട്ടുകാരെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ ദേഹത്തേയ്ക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത മാതാപിതാക്കളെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
കൊരണ്ടിക്കാടിലും പോതമേടിലുമാണ് യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍
കുര്യാക്കോസ് വിജയിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം അതിരു കടന്നത്. കൊരണ്ടിക്കാട്ടില്‍ കുട്ടികളുടെ ദേഹത്തേക്ക് പടക്കം പൊട്ടിച്ചെറിഞ്ഞത് ചോദ്യംചെയ്ത മാതാപിതാക്കളെ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. കാഞ്ചന, ലക്ഷ്മി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഇപ്പോള്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവരുടെ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം കരഘോഷത്തോടെ വീട്ടിനുമുന്നിലെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ മുന്നിലേക്ക് പടക്കം പൊട്ടിച്ചെറിയുകയായിരുന്നു. ഈ സമയം മുറ്റത്ത് സുഭാഷിന്റെ മകന്‍ കളിക്കുന്നുണ്ടായിരുന്നു. നിലവിളിച്ച് വീട്ടില്‍ ഓടിക്കയറിയതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. പുറത്തിറങ്ങി സംഭവം ചോദ്യം ചെയ്തതോടെ ജഗന്‍, ഔസേപ്പ്, ചരണ്‍ എന്നിവര്‍ സുഭാഷിനെയും ഭാര്യ കാഞ്ചനെയും തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി ആക്രമിച്ചു.
നിലവിളി ശബ്ദംകേട്ട് ഓടിയെത്തിയ ജ്യേഷ്ഠന്‍ ഭാര്യ ലക്ഷ്മിയേയും സംഘം ആക്രമിക്കുകയായിരുന്നു. പോതമേട്ടില്‍ ആഹ്ലാദ പ്രകടനത്തിനിടെ എത്തിയ സിപിഎം പ്രവര്‍ത്തകരെ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ജഗദീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post