രാജ്യം മുഴുവനും ഇന്നലെ ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയവയുടെ മുന്പില് മാത്രമായിരുന്നു. ജോലിയില്‍ നിന്നും ലീവ് എടുത്ത് ക്ലാസുകള്‍ക്ക് അവധി പറഞ്ഞും തെരഞ്ഞെടുപ്പ് ഫലം അറിയുവാന്‍ മാത്രം വീട്ടില്‍ ഇരുന്നവരും ഉണ്ട്. എന്നാല്‍ അതിലും വലിയ കാര്യം ചെയ്തിരിക്കുകയാണ് അമേരിക്കയിലെ ഒരു മോഡി ഭക്തന്. തെരഞ്ഞെടുപ്പ് ഫലം അറിയുവാനുള്ള ആകാംക്ഷ വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യാക്കാര്‍ക്കും ഉണ്ടായിരുന്നു.
ബിജെപിയുടെ വിജയം അറിയുവാന്‍ വേണ്ടി തീയ്യേറ്റര്‍ തന്നെ ബുക്ക് ചെയ്യുകയായിരുന്നു ഇയാള്‍. ആകാംക്ഷയും ആവേശവുമാണ് ഈ തീരുമാനത്തിന് പിന്നില്‍. വിവിധ ചാനലുകളിലെ ഫലങ്ങള്‍ ഒരുമിച്ചറിയുന്ന രീതിയിലാണ് തീയ്യേറ്ററിലെ സ്ക്രീന്‍ തയ്യാറാക്കിയിരുന്നത്. 1000 രൂപ ടിക്കറ്റ് നിരക്ക് വെച്ചായിരുന്നു ആളുകള്‍ക്ക് പ്രവേശനം.
അതേ സമയം കഴിഞ്ഞ ദിവസം പുറകില്‍ ടിവി വെച്ച് നടന്ന യുവാവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. യാത്രയിലുള്ള ആളുകള്‍ക്കും രാജ്യത്തെ തെരഞ്ഞെടുപ്പ് ഫലം അറിയണം എന്നു പറഞ്ഞുകൊണ്ടാണ് അയാള്‍ ടിവി പുറകില്‍ കെട്ടി നടന്നത്. മുംബൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ആ കാഴ്ച.
Discussion about this post