തിരുവനന്തപുരം: കേരളത്തില്‍ വിജയം നേടാനായി പരിശ്രമിച്ച എന്‍ഡിഎയ്ക്കു കാര്യമായ നേട്ടമൊന്നുമില്ലാതെ പോയ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ സഖ്യകക്ഷിയായ ബിഡിജെഎസ് കാഴ്ചവെച്ചത് ഒട്ടും തിളക്കമില്ലാത്ത പ്രകടനം. നാലു മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ബിഡിജെഎസിന് ഒരു ലക്ഷം വോട്ട് നേടാനായത് ആകെ ഒരിടത്തുമാത്രം.
വയനാട്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് അവകാശവാദം നടത്തിയ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്, 67 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കിട്ടിയത് 54,324 വോട്ടു മാത്രമാണ്. യുഡിഎഫിലെ ഡീന്‍ കുര്യാക്കോസ് ജയം നേടിയ ഇടുക്കിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന് നേടിയത് 78,451 വോട്ടാണ്.
നാലിടത്ത് മത്സരിച്ച ബിഡിജെഎസ് ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് നേടിയത് മാവേലിക്കരയിലാണ്. തഴവ സഹദേവനാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. യുഡിഎഫിലെ രമ്യാ ഹരിദാസ് വന്‍ മുന്നേറ്റം കാഴ്ച വച്ച ആലത്തൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ടിവി ബാബു നേടിയത് 89,198 വോട്ടാണ്.
Discussion about this post