ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ മോഡിയും ബിജെപിയും നേട്ടമുണ്ടാക്കുമ്പോള്‍ എതിരാളികള്‍ ചിത്രത്തില്‍ നിന്നും മായുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിനിമാ താരങ്ങളില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയും ബിജെപി സ്ഥാനാര്‍ത്ഥി ഹേമാ മാലിനിയും വിജയത്തിലേക്ക് നീങ്ങുകയാണ്. കര്‍ണാടകത്തിലെ മണ്ഡിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലത ജെഡിഎസിലെ കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയേക്കാള്‍ നേരിയ വോട്ടിന് മുന്നിലാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോളിവുഡ് താരം സണ്ണി ഡിയോളിന് 5000 വോട്ടിന്റെ ലീഡുണ്ട്.
എന്നാല്‍ ബിജെപിയെ എതിര്‍ത്ത് മത്സര രംഗത്തേക്ക് ഇറങ്ങിയ പ്രമുഖ താരങ്ങളായ പ്രകാശ് രാജും, ഊര്‍മിള മണ്ഡോദ്കറും വന്‍ തോല്‍വിയിലേക്ക് നീങ്ങുകയാണ്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച പ്രകാശ് രാജിന് 18000 വോട്ട് മാത്രമാണ് നേടാനായത്. എതിരാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിസ്വാന് ആസാദ് വിജയത്തിലേക്ക് നീങ്ങി.
നോര്‍ത്ത് മുംബൈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മഡോണ്ഡ്കര്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് വന്‍ തോല്‍വിയിലേക്കാണ് നീങ്ങുന്നത്.
Discussion about this post