കോഴിക്കോട്: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നിരിക്കുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം അലയടിക്കുകയാണ്. കോഴിക്കോട്ടെ തന്റെ വിജയം തന്നെ കടന്നാക്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന് പ്രതികരിച്ചത്.
247279 വോട്ട് നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് എംകെ രാഘവന്. കോഴ വിവാദത്തില്‍ ചില മാധ്യമങ്ങളും പോലീസും സിപിഎമ്മും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. മോശമായി ചിത്രീകരിച്ചു. എന്നാല്‍ കോഴിക്കോട്ടെ ജനങ്ങളുടെ സ്നേഹമാണ് ഈ വിജയം. താന്‍ അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും എംകെ രാഘവന് പറഞ്ഞു.
എംകെ രാഘവന് അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെടുന്ന വീഡിയോ ദേശീയ ചാനലായ ടിവി 9 പുറത്തുവിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Discussion about this post