ഭുവനേശ്വര്‍: ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. വോട്ടെണ്ണുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം നടത്തിയത്. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്.
കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്. അജ്ഞാതരായ ആറംഗ സംഘമാണ് നേതാവിനു നേരെ ആക്രമണം നടത്തിയത്. മനോജ് കുമാര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ ഇദ്ദേഹത്തിന്റെ കഴുത്തറുത്താണ് മടങ്ങിയത്. ഇദ്ദേഹം ഇപ്പോള്‍ ചികിത്സയിലാണ്. നില ഗുരുതരമായി തുടരുകയാണ്.
കാര്‍ പിന്തുടര്‍ന്ന അക്രമി സംഘം ജേന കാറില്‍ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബിജെപിയുടെ കുര്‍ദ മണ്ഡലം നേതാവ് മംഗുലി ജേനയ്ക്കും വെടിയേറ്റിരുന്നു. ഈ കേസില്‍ അഞ്ച് പേരെ പിടികൂടിയിരുന്നു.
Discussion about this post