ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി.
ഇനി 24 മണിക്കൂര്‍ മാത്രം. നമ്മളില്‍ ഭൂരിഭാഗം ജനങ്ങളും നാളെ ടെലിവിഷന്‍ മുന്നിലാകും. വോട്ടുകളുടെ എണ്ണവും വിലയിരിത്തലുകളും കാണാന്‍ വേണ്ടി. ഈ അവസരത്തില്‍ എനിക്കും എന്റെ പാര്‍ട്ടിക്കും പിന്തുണ നല്കിയ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്റിലൂടെയാണ് സ്മൃതി ജനങ്ങളോട് നന്ദി അറിയിച്ചത്.
We are conscious of the sacrifices made by the families of karyakartas especially in Kerala and West Bengal. No words will ever be enough to pay homage to those who died. However , the best tribute would be that every day we contribute constructively to Nation building.
— Chowkidar Smriti Z Irani (@smritiirani) May 22, 2019
കൂടാതെ, പാര്‍ട്ടിക്ക് വേണ്ടി ശക്തമായി പ്രവര്‍ത്തിച്ച കേരളത്തിലേയും ബംഗാളിലേയും പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നുവെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കുകയാണെന്ന് പറഞ്ഞ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് ജനങ്ങള്‍ അണിനിരന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നിരന്തരം പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിധേയനായെന്നും അവര്‍ പറഞ്ഞു.
Discussion about this post